Latest NewsNewsInternationalGulfQatar

ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ഒക്ടോബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇന്ധനവിലയിൽ മാറ്റമില്ല. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

Read Also: ഇന്ത്യയിൽ 5G: രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലാണ് ആദ്യം ലഭിക്കുക? നിത്യജീവിതത്തിൽ എന്തൊക്കെ മാറും? – അറിയാം ഇക്കാര്യങ്ങൾ

അതേസമയം, ഓഗസ്റ്റ് മാസം പെട്രോൾ പ്രീമിയം ലിറ്ററിന് 1.90 റിയാലായിരുന്നു നിരക്ക്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് പ്രീമിയം പെട്രോൾ വിലയിൽ സെപ്തംബറിൽ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ പ്രീമിയം പെട്രോളിന്റെ നിരക്ക് കുറച്ചിരുന്നു. 5 റിയാൽ വീതമാണ് നിരക്ക് കുറഞ്ഞത്. സൂപ്പർ ഗ്രേഡ് പെട്രോളിയത്തിന്റെയും ഡീസലിന്റെയും നിരക്ക് 2021 നവംബർ മുതൽ ഇതുവരെയും മാറ്റമില്ലാതെ തുടരുകയാണ്.

Read Also: പേര് മാറ്റി കെ മന്തി എന്നിട്ടാലോ? കുഴിമന്തി ഇങ്ങളെ മാന്തിയോ? – കുഴിമന്തി നിരോധന പോസ്റ്റിൽ ദഹിക്കാതെ കമന്റുകൾ

shortlink

Related Articles

Post Your Comments


Back to top button