Latest NewsKeralaNews

കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടെന്ന് സംശയം

പാലത്തിന് സമീപമുള്ള വീടിന്റെ തറ തുരന്ന് യുവാവിനെ കുഴിച്ചിട്ട ശേഷം തറ കോണ്‍ക്രീറ്റ് ചെയ്‌തെന്ന് സംശയം

കോട്ടയം: ആലപ്പുഴയില്‍നിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി.റോഡില്‍ രണ്ടാം പാലത്തിനു സമീപത്തെ വീടിന്റെ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും. പൊലീസ് സംഘം സ്ഥലത്തെത്തി. വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്‌തെന്നാണ് അനുമാനം.

Read Also: ഇന്ത്യയിൽ 5G: രാജ്യത്ത് ഏതൊക്കെ നഗരങ്ങളിലാണ് ആദ്യം ലഭിക്കുക? നിത്യജീവിതത്തിൽ എന്തൊക്കെ മാറും? – അറിയാം ഇക്കാര്യങ്ങൾ

കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരില്‍ തോട്ടില്‍ നിന്നും ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തിയിരുന്നു. കാണാതായ യുവാവിന്റേതാണ് ബൈക്ക് എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മൃതദേഹം ഇവിടെയുണ്ടെന്ന സൂചന ലഭിച്ചത്.

ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്തെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button