Latest NewsNewsInternational

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഗ്രാമമുഖ്യന്‍ അറസ്റ്റില്‍

പാകിസ്ഥാനില്‍ നിന്നും നിരവധി തവണ ഹര്‍പ്രീത് ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്

ഛണ്ഡീഗഡ്: പഞ്ചാബില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള ഗ്രാമമുഖ്യന്‍ അറസ്റ്റില്‍. ഫിറോസ്പുര്‍ സ്വദേശി ഹര്‍പ്രീത് സിംഗിനെയാണ് പഞ്ചാബ് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് എത്തുന്ന ഭീകരര്‍ക്ക് ഇയാള്‍ പണവും മറ്റ് സഹായങ്ങളും നല്‍കാറുള്ളതായി അന്വേഷണ സംഘം പറഞ്ഞു.

Read Also: ഇന്ത്യയുടെ അയൽരാജ്യങ്ങളിലൊന്ന് ‘അന്താരാഷ്ട്ര ഭീകരരിൽ’ വൈദഗ്ധ്യമുള്ളവർ: പാകിസ്ഥാനെതിരെ എസ് ജയ്ശങ്കർ

ജോഗ്വാള്‍ ഗ്രാമത്തിലെ ഗ്രാമമുഖ്യനാണ് ഹര്‍പ്രീത് സിംഗ്. പാക് ചാര സംഘടനയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി അടുത്തിടെ ഭീകര വിരുദ്ധ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സംഘം ഹര്‍പ്രീതിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഐഎസ്ഐയുമായുള്ള ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്നലെയായിരുന്നു ഹര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആഴ്ച ഭീകര ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പേരെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നുമാണ് ഹര്‍പ്രീത് സിംഗിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പാകിസ്ഥാനിലെ സുഹൃത്തായ ഹര്‍വീന്ദര്‍ സിംഗ് വഴിയാണ് ഇയാള്‍ ഐഎസ്ഐയ്ക്കായി പ്രവര്‍ത്തിക്കുന്നത് എന്നാണ് വിവരം. ഭീകരര്‍ക്ക് സഹായം നല്‍കുന്നതിന് പുറമേ രാജ്യത്തേക്ക് പാകിസ്ഥാനില്‍ നിന്നും നിരവധി തവണ ഹര്‍പ്രീത് ആയുധങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എ.കെ 47 തോക്കുകളും ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളുമാണ് രാജ്യത്തേക്ക് കടത്തിയത്. രാജ്യാന്തര ലഹരിക്കടത്ത് സംഘങ്ങളുമായും ഹര്‍പ്രീതിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button