Latest NewsNewsBusiness

സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ വർദ്ധിപ്പിച്ച് ആക്സിസ് ബാങ്ക്

5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് പലിശ നിരക്ക്

റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക്. രണ്ടു കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 1 മുതൽ പ്രാബല്യത്തിലായി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതോടെ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ആർബിഎൽ എന്നീ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.

7 ദിവസം മുതൽ 29 ദിവസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.75 ശതമാനവും, 1 മാസം മുതൽ 3 മാസം വരെ കാലാവധിയുളള നിക്ഷേപങ്ങൾക്ക് 3.25 ശതമാനവും പലിശ ലഭിക്കും. 3 മാസം മുതൽ 6 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.75 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 6 മാസം മുതൽ 9 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.65 ശതമാനം പലിശ നൽകും. 9 മാസം മുതൽ 1 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനമാണ് പലിശ.

Also Read: ബാങ്ക് ഓഫ് ഇന്ത്യ: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു

1 വർഷം മുതൽ 2 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.45 ശതമാനവും, 2 വർഷം മുതൽ 5 വർഷം വരെ കാലാവധിയുടെ നിക്ഷേപങ്ങൾക്ക് 5.70 ശതമാനവും പലിശ ലഭിക്കുന്നതാണ്. അതേസമയം, 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനമാണ് പലിശ നിരക്ക്.

shortlink

Related Articles

Post Your Comments


Back to top button