Latest NewsNewsInternational

നിര്‍ബന്ധിത ഹിജാബിനെതിരായി വോട്ട് ചെയ്തത് 72 ശതമാനത്തിലേറെ പേര്‍, ഇറാന്‍ ഭരണകൂടത്തിന് തിരിച്ചടി

ഇറാനിലെ 72 ശതമാനം പേരും നിര്‍ബന്ധിത ഹിജാബിനെ എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്നു. 22 കാരിയായ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനിയന്‍ വനിതകള്‍ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധമാണ് ശക്തമാകുന്നത്. ഇറാനിലെ 72 ശതമാനം പേരും നിര്‍ബന്ധിത ഹിജാബിനെ എതിര്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ ഒരു അന്താരാഷ്ട്ര ഏജന്‍സി നടത്തിയ രഹസ്യസര്‍വേയിലാണ് ഇത് വ്യക്തമാകുന്നത്.

Read Also: കാണണമെന്ന ആഗ്രഹം നടന്നില്ല: കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി സുരേഷ് ഗോപി

20,000 മുതല്‍ 100,000 ത്തിലധികം ആളുകളാണ് സാമ്പിള്‍ സര്‍വേയില്‍ പങ്കെടുത്തത്. പ്രതികരിച്ചവരിലേറെയും മതം അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ക്കപ്പുറം വിശ്വാസ സ്വാതന്ത്ര്യം വേണമെന്ന അഭിപ്രായക്കാരാണ്.

നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളും വിദ്യാസമ്പന്നരായ യുവാക്കളുമാണ് നിര്‍ബന്ധിത ഹിജാബിനെ എതിര്‍ക്കുന്നവരില്‍ ബഹുഭൂരിപക്ഷവും. 57 ശതമാനം പേരും ഹിജാബും വിശ്വാസവും തമ്മില്‍ ബന്ധമില്ലെന്ന് പറഞ്ഞപ്പോള്‍ 23 ശതമാനം പേര്‍ ഹിജാബ് മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button