KeralaLatest NewsNews

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം പിടിയില്‍

 

കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം പിടിയില്‍. എറണാകുളം നോര്‍ത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മോഷണശ്രമത്തിനിടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്നു പുലര്‍ച്ചെ നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ മോഷണത്തിന് കയറിയപ്പോഴാണ് പിടിയിലായത്. രാത്രി ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാരന്‍ മോഷ്ടാവിനെ കണ്ടു.

തുടര്‍ന്ന് മരിയാര്‍പൂതവും വീട്ടുകാരനും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. ഇതിനിടെ മരിയാര്‍പൂതം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീട്ടുകാരനെ വെട്ടി. ഇയാള്‍ക്ക് തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ഇതിനിടെ ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി മരിയാര്‍പൂതത്തെ പിടിച്ചുകെട്ടി. പോലീസിനെ വിളിച്ചുവരുത്തി മോഷ്ടാവിനെ കൈമാറുകയും ചെയ്തു. കൊച്ചിയില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് മരിയാര്‍ പൂതം.

എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളിൽ മാത്രമാണ് ഇയാൾ മോഷണം നടത്തുന്നത്. ആറ് വർഷം മുൻപ് മോഷണത്തിനിടെ മരിയാർ പൂതത്തെ നോർത്ത് പോലീസ് പിടികൂടിയിരുന്നു. ഇത് പിന്നീട് നിങ്ങൾക്ക് പ്രശ്‌നമാകുമെന്ന് അന്ന് നോർത്ത് പോലീസിന് ഇയാൾ താക്കീത് നൽകിയിരുന്നു. ഇതാണ് ഇവിടെ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിസരത്ത് മാത്രം ഇയാള്‍ മോഷണം നടത്താന്‍ കാരണം.

അന്ന് രണ്ട് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ മരിയാർ പൂതം പിന്നീട് നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീടുകളില്‍ മോഷണം പതിവാക്കുകയായിരുന്നു.

കുറച്ചു നാളുകളായി നാട്ടുകാരും പോലീസും ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കൺമുന്നിൽ കാണുമെങ്കിലും രക്ഷപ്പെട്ടുകളയുമെന്ന് നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button