AsiaLatest NewsNewsInternational

കാബൂളിലെ സ്‌കൂൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 46 പെൺകുട്ടികളും സ്ത്രീകളും: യുഎൻ

കാബൂൾ: വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ക്ലാസ്റൂം ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 53 പേരിൽ 46 പെൺകുട്ടികളും സ്ത്രീകളുമുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ യുഎൻ മിഷൻ അറിയിച്ചു. കാബൂളിലെ ഷാഹിദ് മസാരി റോഡിൽ പുൽ-ഇ-സുഖ്ത മേഖലയ്ക്ക് സമീപം കാജ് എജ്യൂക്കേഷൻ സെന്ററിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.

സ്ഫോടനത്തിൽ 110 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ കേന്ദ്രത്തിൽ നടന്ന ആക്രമണത്തിന്റെ കൃത്യമായ രേഖ സ്ഥാപിക്കാൻ കാബൂളിനെ സഹായിക്കുമെന്ന് യുഎൻ പറഞ്ഞു. സ്ഫോടനം നടന്ന പടിഞ്ഞാറന്‍ പ്രദേശം ഹസാര ന്യൂനപക്ഷത്തിലുള്ളവര്‍ ഏറെയുള്ള സ്ഥലമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഹസാര സമുദായത്തിലെ നിരവധി സ്ത്രീകൾ മാർച്ച് നടത്തിയിരുന്നു.

ഗൂഗിൾ ട്രാൻസിലേറ്റ്: ചൈനയിൽ സേവനം അവസാനിപ്പിച്ചേക്കും
ബോംബാക്രമണത്തിൽ മരിച്ചവരില്‍ അധികവും കൗമാരക്കാരായ വിദ്യാര്‍ത്ഥികളാണ്. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 600 ഓളം പേര്‍ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button