KeralaLatest NewsNews

ഒരു വര്‍ഷം മുമ്പ് ഭാര്യ കൊല്ലപ്പെട്ട വീട്ടില്‍ ഭര്‍ത്താവും മരിച്ച നിലയില്‍

 

ഇടുക്കി: കട്ടപ്പന കൊച്ചുതോവാളയിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ചിന്നമ്മയുടെ ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരയ്ക്കൽ താഴത്ത് ജോർജ്ജിനെയാണ് അതെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജ്ജിനെ കാണാനില്ലെന്ന മക്കളുടെ പരാതിയിൽ പോലീസ് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് വീടിന്‍റെ മുകളിലത്തെ നിലയിലെ മുറിയിലെ കട്ടിലില്‍ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ആലപ്പുഴയിലുള്ള ധ്യാന കേന്ദ്രത്തിൽ പോകുമെന്ന് ജോർജ്ജ് മകളോട് വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ, തിരിച്ച് വരേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കൾ പോലീസിൽ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് ജോര്‍ജിന്‍റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ജോർജിന്‍റെ ഭാര്യ ചിന്നമ്മയെ ഇതേ വീടിനുള്ളില്‍ 2021 ഏപ്രിൽ 8നാണ് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഭർത്താവിന്റെ മരണം.

ജോര്‍ജ്ജിന്‍റെ മരണം സ്വാഭാവികമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍, പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button