Latest NewsUAENewsInternationalGulf

നിർണായക നേട്ടം: ലോകത്തിലെ ഏറ്റവും ഉയർന്ന വാക്‌സിൻ നിരക്ക് കൈവരിച്ച് അബുദാബി

അബുദാബി: ലോകത്തിലെ ഏറ്റവും ഉയർന്ന വാക്സിൻ നിരക്ക് കൈവരിച്ച് അബുദാബി. 100 ശതമാനത്തിന് അടുത്താണ് അബുദാബിയുടെ വാക്സിനേഷൻ നിരക്കെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. അബുദാബി നടത്തിയ വാക്സിനേഷൻ പ്രചാരണത്തിലൂടെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കോവിഡ് വാക്സിനേഷൻ നിരക്കായ 100 ശതമാനത്തിനടുത്ത് കൈവരിക്കാനായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

Read Also: തൊഴുത്തില്‍ കെട്ടിയ അഞ്ച് കറവപശുക്കളെ കടുവ ആക്രമിച്ച്‌ കൊന്നു : റോഡ് ഉപരോധിച്ച് നാട്ടുകാര്‍

കോവിഡ് മഹാമാരിയെ നേരിടാൻ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്താതെ തന്നെ അബുദാബിയ്ക്ക് കഴിഞ്ഞുവെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. വ്യക്തികളുടെ സുരക്ഷയും ബിസിനസുകളുടെ തുടർച്ചയും ഉറപ്പുവരുത്തിയായിരുന്നു അബുദാബി കോവിഡിനെതിരെ പോരാടിയത്.

കോവിഡ് വാക്‌സിനേഷൻ കാമ്പയിൻ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ. ആഗോളതലത്തിൽ വാക്‌സിനേഷൻ നിരക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന നഗരങ്ങളിലൊന്നാണ് അബുദാബി.

Read Also: മുഴുവന്‍ സമയവും ക്രീസില്‍ നില്‍ക്കാന്‍ അല്‍പം ബുദ്ധിമുട്ടി, മത്സരശേഷം ഡി കോക്ക് എന്നോട് ക്ഷമ ചോദിച്ചു: ഡേവിഡ‍് മില്ലര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button