Latest NewsNewsIndia

പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ മലയാളി അറസ്റ്റില്‍

1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്ത് കേസ്, മലയാളി യുവാവ് അറസ്റ്റില്‍

മുംബൈ: പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരിമരുന്ന് കടത്തി. കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍. മുംബൈ വാഷിയിലെ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടര്‍ എറണാകുളം കാലടി സ്വദേശി വിജിന്‍ വര്‍ഗീസിനെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിനായി അന്വേഷണം ആരംഭിച്ചു.

Read Also: അപൂർവരോഗത്തെ പുഞ്ചിരി കൊണ്ട്‌ നേരിട്ടു: ഒടുവിൽ പ്രഭുലാൽ പ്രസന്നൻ‌ മരണത്തിന് കീഴടങ്ങി

198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നുമാണ് ഇവര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ കടത്തിയത്. ഓറഞ്ചിനിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. സ്ഥാപനത്തിന്റെ വെയര്‍ഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇതെന്ന് ഡിആര്‍ഐ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button