KeralaLatest NewsNews

ആംബുലൻസിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അഞ്ച് മരണം 

 

മുംബൈ: അമിതവേഗതയിലെത്തിയ കാർ ആംബുലൻസ് ഉൾപ്പെടയുള്ള വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ച് അഞ്ച് മരണം. മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ ആണ് സംഭവം. അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിമിഷങ്ങൾക്ക് മുമ്പുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആംബുലൻസ് ഉൾപ്പെടയുള്ള വാഹനങ്ങൾക്കിടയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു.

രക്ഷാപ്രവർത്തനത്തിനായി റോഡരികിൽ നിർത്തിയിട്ടതായിരുന്നു ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

അപകട മരണത്തിന് വർളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button