Latest NewsNewsBusiness

ബിഗ് ദസറ സെയിൽ: പുതിയ ഓഫർ വിൽപ്പനയുമായി ഫ്ലിപ്കാർട്ട്

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ദസറ സെയിൽ മികച്ച ഓപ്ഷനാണ്

ബിഗ് ബില്യൺ ഡേയ്സ് അവസാനിച്ച് ദിവസങ്ങൾക്കകം പുതിയ ഓഫർ വിൽപ്പനയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഇത്തവണ ദസറയോട് അനുബന്ധിച്ച് ബിഗ് ദസറ സെയിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 4 മുതൽ പ്ലസ് അംഗങ്ങൾക്കുളള വിൽപ്പന ആരംഭിച്ചിട്ടുണ്ട്. അതേസമയം, മറ്റ് ഉപയോക്താക്കൾക്ക് ഇന്നു മുതൽ ദസറ സെയിലൂടെ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും.

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ദസറ സെയിൽ മികച്ച ഓപ്ഷനാണ്. ഐഫോൺ 13, ഐഫോൺ 12 മിനി, ഐഫോൺ 11, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 മിനി എന്നിവയാണ് ഓഫർ വിലയിൽ വാങ്ങാൻ സാധിക്കുന്നത്. ഇത്തവണ എച്ച്ഡിഎഫ്സി ബാങ്കിന്റെ സഹകരണത്തോടെ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറും നൽകുന്നുണ്ട്. 10 ശതമാനമാണ് ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫർ ലഭിക്കുന്നത്.

Also Read: ‘ഭാരത രാഷ്ട്ര സമിതി’: ബിജെപിയ്‌ക്കെതിരെ പുതിയ ദേശീയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെസിആർ

ഐഫോണുകൾക്ക് പുറമേ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 8 നാണ് ബിഗ് ദസറ സെയിൽ അവസാനിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button