AlappuzhaKeralaNattuvarthaLatest NewsNews

ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ പൂങ്കാവ് ഇട്ടിക്കുന്നത്ത് പരേതനായ ചോറിയുടെ മകൻ ജോസി (52) ആണ് മരിച്ചത്

ആലപ്പുഴ: ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ പൂങ്കാവ് ഇട്ടിക്കുന്നത്ത് പരേതനായ ചോറിയുടെ മകൻ ജോസി (52) ആണ് മരിച്ചത്.

Read Also : പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്‍മാനായിരുന്ന ഒഎംഎ സലാമുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ഇന്നലെ രാവിലെ പാതിരപ്പളളി പടിഞ്ഞാറ് പഴയകാട് പാർക്കിന് സമീപമായിരുന്നു അപകടം നടന്നത്. അപകടത്തെ തുടർന്ന്, തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : സ്കൂട്ടര്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം പിന്നീട് നടക്കും. എപ്രേസിയയാണ് മാതാവ്. ഭാര്യ: ബിന്ദു. മക്കൾ: ബിൻസി, പ്രിൻസി. മരുമകൻ: പ്രിൻസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button