KeralaLatest NewsNews

പ്രധാനമന്ത്രി സ്വനിധി പദ്ധതി: വഴിയോര കച്ചവടക്കാർക്ക് ഒരു കൈത്താങ്ങ്

തിരുവനന്തപുരം: പ്രധാനമന്ത്രി സ്വനിധി പദ്ധതിയെ കുറിച്ച് വിശദീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വഴിയോര കച്ചവടക്കാർക്ക് വായ്പ നൽകുന്നതിനും സമഗ്രമായ വികസനത്തിനും സാമ്പത്തിക ഉന്നമനത്തിനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്‌സ് ആത്മനിർഭർ നിധി (പിഎം സ്വനിധി പദ്ധതി). ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്നതാണ് ഈ പദ്ധതി.

Read Also: രാഷ്ട്രീയ പാർട്ടികളുടെ ജനാധിപത്യ അവകാശങ്ങളിൽ കൈകടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കത്തെ ശക്തമായി എതിർക്കും: സിപിഎം

കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധികൾ ഏറ്റവും സാരമായി ബാധിച്ച വിഭാഗമാണ് വിഴിയോരകച്ചവടക്കാർ. ലോക്ക് ഡൗണിനെ തുടർന്ന് വഴിയോര കച്ചവടക്കാരുടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ കച്ചവടം കുറയുകയും ചെയ്തിരുന്നു. ഏകദേശം 50 ലക്ഷത്തിലധികം വരുന്ന വഴിയോര കച്ചവടക്കാർക്കാണ് ഈ പദ്ധതികൊണ്ട് ഗുണം ചെയ്യുക. ഗ്രാമീണ-നഗര പ്രദേശങ്ങളിൽ ഇവരുടെ വ്യാപാരം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് 10,000 രൂപ വരെയുള്ള പ്രവർത്തന മൂലധന വായ്പകൾ സുഗമമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

2020 ജൂലൈ 02-ന് പ്രധാനമന്ത്രി സ്വനിധി പദ്ധതി കീഴിൽ വായ്പ നൽകൽ പ്രക്രിയ ആരംഭിച്ചത് മുതൽ, ഈ പദ്ധതിക്ക് കീഴിൽ ഏകദേശം 2 ദശലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. അതിൽ 7,52,191 എണ്ണം അനുവദിച്ചു, 2,18,751 വായ്പകൾ ഇതിനകം വിതരണം ചെയ്യുകയും ചെയ്തുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Read Also: ഗാംബിയയിലെ 66 കുട്ടികളുടെ മരണം: ‘ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

shortlink

Related Articles

Post Your Comments

Related Articles


Back to top button