MalappuramKeralaNattuvarthaLatest NewsNews

റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ കാറിടിച്ച് തെറുപ്പിച്ചു; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ചെറുകപ്പള്ളി ശാഫിയുടെ മകൻ മുഹമ്മദ് ഷയാൻ(9) ആണ് മരിച്ചത്

മലപ്പുറം: റോഡിലൂടെ നടന്ന് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥികളെ പിന്നിൽ നിന്ന് കാർ ഇടിച്ച് തെറുപ്പിച്ച് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു കുട്ടി മരിച്ചു. വീട്ട് സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി കടയിൽ പോയ മുഹമ്മദ്‌ ഷിഫാൻ, മുഹമ്മദ്‌ റസൽ, മുഹമ്മത് ഷയാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഗുരുതര പരിക്കേറ്റ ചെറുകപ്പള്ളി ശാഫിയുടെ മകൻ മുഹമ്മദ് ഷയാൻ(9) ആണ് ഇന്ന് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ ആണ് മരണം.

ആനക്കയം ആമക്കാടിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. സാധനങ്ങൾ വാങ്ങിച്ച് തിരിച്ചു വരുന്ന വഴി ആമക്കാട് തോട്ടിന്നക്കര പാലത്തിന് സമീപം മഞ്ചേരി ഭാഗത്ത് നിന്ന് വന്ന കാർ മൂന്ന് കുട്ടികളെയും പിന്നിൽ വന്നു ഇടിക്കുകയായിരുന്നു.

Read Also : ‘ഭാരത രാഷ്ട്ര സമിതി’: ബിജെപിയ്‌ക്കെതിരെ പുതിയ ദേശീയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് കെസിആർ

മുഹമ്മദ്‌ ഷിഫാൻ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ്‌ റസൽ നിസാര പരിക്കോട് കൂടി രക്ഷപ്പെട്ടു. കാർ ഡ്രൈവർക്കെതിരെ പാണ്ടിക്കാട് പൊലീസ് കേസെടുത്തു.

കിടങ്ങയം എ എം എൽ പി സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ഷയാൻ. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

shortlink

Related Articles

Post Your Comments


Back to top button