ErnakulamLatest NewsKeralaNattuvarthaNews

കൊച്ചിയില്‍ ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

സുജില്‍, അന്‍സില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കൊച്ചി: ആന്ധ്രയില്‍ നിന്നെത്തിച്ച രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിലുമായി കൊച്ചിയില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. സുജില്‍, അന്‍സില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി പൊലീസിന്റെ ഡാന്‍സാഫ് സംഘം ആണ് ഇവര പിടികൂടിയത്.

Read Also : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്ന് വയസ്സുകാരനെ കാണാതായി : പൊലീസ് തിരച്ചിലിൽ കണ്ടെത്തിയത് റബ്ബര്‍ തോട്ടത്തില്‍

എട്ടുദിവസം മുമ്പാണ് രണ്ടുപേരും മയക്കുമരുന്ന് വാങ്ങാനായി ആന്ധ്രപ്രദേശിലേക്ക് പോയത്. വിശാഖപട്ടണത്തെ ‘ഭായ്’ എന്ന് വിളിക്കുന്നയാളില്‍ നിന്ന് 1.20 ലക്ഷം രൂപ നല്‍കിയാണ് ഇരുവരും ഹാഷിഷ് ഓയില്‍ വാങ്ങിയത്. തുടര്‍ന്ന്, ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു.

Read Also : പാസഞ്ചർ വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം, സെപ്തംബറിലെ കണക്കുകൾ പുറത്ത്

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന്, നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. ഇരുവരും നേരത്തെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button