Latest NewsNewsBusiness

ബുർജീൽ ഹോൾഡിംഗ്സ്: പ്രാഥമിക ഓഹരി വിൽപ്പനയിൽ വൻ മുന്നേറ്റം

ഒക്ടോബർ 10 നാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്

പ്രാഥമിക ഓഹരി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി പ്രമുഖ യുഎഇ പ്രവാസി മലയാളി സംരംഭമായ ബുർജീൽ ഹോൾഡിംഗ്സ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയിൽ 29 മടങ്ങ് അധിക അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഓഹരി വില 2 ദിർഹമാണ്. ഐപിഒയിലൂടെ 110 ദിർഹം (2,420 കോടി രൂപ) സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

ഒക്ടോബർ 10 നാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്. 10 ന് ലിസ്റ്റ് ചെയ്യുമ്പോൾ വിപണി മൂല്യം ഏകദേശം 1,040 കോടി ദിർഹം എത്തുമെന്നാണ് വിലയിരുത്തൽ. വിപിഎസ് ഹെൽത്ത്കെയർ ഹോൾഡിംഗ്സ് കമ്പനിക്ക് ബുർജീൽ ഹോൾഡിംഗ്സിൽ 70 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടാവുക. മുൻപ് യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഹോൾഡിംഗ്സ് കമ്പനി 15 ശതമാനം ഓഹരി ഏറ്റെടുത്തിരുന്നു. അതേസമയം, ഐപിഒ പുരോഗമിക്കുന്നതോടെ ബുർജീൽ ഹോൾഡിംഗ്സ് ആരോഗ്യ സേവന രംഗത്ത് ലിസ്റ്റ് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറും.

Also Read: ഡാരിയ വധം, യുക്രെയ്‌ന്റെ അറിവോടെ : റഷ്യയെ ആശങ്കയിലാഴ്ത്തി റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button