KeralaLatest NewsNews

മരണക്കയമായ വട്ടക്കയത്തില്‍ 20 വര്‍ഷത്തിനിടെ ജീവന്‍ പൊലിഞ്ഞത് 39 പേരുടെ

വട്ടക്കയം കേരളത്തിലെ ഏറ്റവും വലിയ മരണക്കയം

വിതുര: വാമനപുരം നദിയിലെ വിതുര കല്ലാര്‍ വട്ടക്കയത്തില്‍ 20 വര്‍ഷത്തിനിടെ 39 പേരുടെ ജീവനാണ് പൊലിഞ്ഞുവീണത്. കല്ലാറില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നതും വട്ടക്കയത്തില്‍ തന്നെ. മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ബീമാപള്ളി സ്വദേശികളും ബന്ധുക്കളുമായ മൂന്ന് പേര്‍ വട്ടക്കയത്തില്‍ മുങ്ങിമരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

Read Also: എച്ച്ഡിഎഫ്സി ബാങ്ക്: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, മുതിർന്ന പൗരന്മാർക്ക് അംഗമാകാൻ അവസരം

മരണം പതിയിരിക്കുന്ന വട്ടക്കയത്തില്‍ അറിഞ്ഞുകൊണ്ട് ആരും കുളിക്കാനിറങ്ങാറില്ല. മറ്റ് ജില്ലകളില്‍ നിന്നും എത്തുന്നവരാണ് വട്ടക്കയത്തില്‍ വീണ് മരിച്ചവരില്‍ ഭൂരിഭാഗവും. പൊന്മുടി- വിതുര റോഡില്‍ ചേര്‍ന്നുള്ള വട്ടക്കയത്തിന് ഇരുപത് അടിയോളം താഴ്ചയുണ്ട്. ഇവിടെ മുങ്ങിമരിച്ചവരുടെ കണക്ക് നിരത്തി നിരവധി അപായ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുളിക്കാനിറങ്ങുന്നവര്‍ ആരും ശ്രദ്ധിക്കാറില്ല.

കഴിഞ്ഞ ദിവസം ബീമാപള്ളിയില്‍ നിന്നെത്തിയ എട്ടംഗ സംഘത്തോടും വട്ടക്കയത്തില്‍ നടന്ന അപകട മരണങ്ങളെ കുറിച്ചും, അപകടം പതിയിരിക്കുന്ന കയങ്ങളെ കുറിച്ചും നാട്ടുകാര്‍ പറഞ്ഞിരുന്നു. രണ്ട് മാസം മുന്‍പ് പോത്തന്‍കോട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചപ്പോള്‍ അപകട മരണത്തിന് തടയിടുന്നതിനായി വിതുര പൊലീസും പഞ്ചായത്തും ചേര്‍ന്ന് വട്ടക്കയം ഭാഗത്ത് മുള്ളുവേലി കെട്ടി അടയ്ക്കുകയും, അപായ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒരുമാസം പിന്നിട്ടപ്പോള്‍ മുള്ളുവേലി തകര്‍ത്ത് വീണ്ടും സഞ്ചാരികള്‍ വട്ടക്കയത്തില്‍ ഇറങ്ങി കുളിക്കുന്ന സ്ഥിതി സംജാതമാകുകയായിരുന്നു. കുളിക്കുന്നതിനിടയില്‍ വട്ടക്കയത്തില്‍ മുങ്ങിത്താഴ്ന്ന അനവധി പേരെ ഇതിനകം നാട്ടുകാര്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button