KeralaLatest NewsNews

ഭാരത് ജോഡോ യാത്ര: കര്‍ണാടകയിലെ ഫ്‌ളക്‌സിൽ രാഹുൽ ഗാന്ധിക്കൊപ്പം സവര്‍ക്കറും, വിവാദം

കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ കര്‍ണാടകയില്‍ പുരോഗമിക്കവേ പരിപാടിയുടെ പ്രചരണാര്‍ത്ഥം സ്ഥാപിച്ച കോണ്‍ഗ്രസ് ഫ്‌ളക്‌സുകളെ ചൊല്ലി വിവാദം ഉയരുന്നു. ഫ്‌ളക്‌സുകളില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സവര്‍ക്കറുടെ ഫോട്ടോയും ഇടം പിടിച്ചതാണ് വിവാദമായിരിക്കുന്നത്.

ഫ്‌ളക്‌സുകളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കോൺഗ്രസ് ശക്തമായ പ്രതിരോധത്തിലായിരിക്കുകയാണ്.

അതേസമയം, ഫ്‌ളക്‌സുകളുടെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും എതിരാളികളുടെ പ്രവര്‍ത്തികളാണെന്നും കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. മാണ്ഡ്യ ജില്ലയില്‍ ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button