Latest NewsNewsInternational

ചുറ്റിനും മുങ്ങുന്നു, പക്ഷേ വീടിനകത്തേക്ക് ഒരുതുള്ളി ജലംപോലും കടത്തിവിടാതെ കാവല്‍നില്‍ക്കുകയാണ് കരുത്തനായ ആ ജനല്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ആഞ്ഞടിച്ച ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റും പേമാരിയുമാണ് അടുത്തിടെയുണ്ടായ ‘ഇയാന്‍’. കഴിഞ്ഞ 90 വര്‍ഷത്തിനിടെ അമേരിക്കയെ തകര്‍ത്തെറിഞ്ഞ ഒന്നായിരുന്നു ഇയാന്‍ ചുഴലിക്കാറ്റ്. കടുത്ത നാശനഷ്ടങ്ങളും ദുരിതവും വിതച്ച വാര്‍ത്തകള്‍ക്കിടയില്‍ ഒരു ജനലിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

Read Also: സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ രാത്രി യാത്ര ഒഴിവാക്കണം: കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

ശക്തമായ കാറ്റിനും പേമാരിക്കും പിടികൊടുക്കാതെയാണ് ഒരു വീട്ടിലെ ജനലുകള്‍ ഉറപ്പോടെ നില്‍ക്കുന്നത്. ഫ്‌ളോറിഡയിലെ നേപ്പിള്‍സ് നഗരത്തില്‍ നിന്നുള്ളതാണ് ചിത്രം. വീട്ടിലേക്ക് പ്രളയജലം ഇരച്ചെത്തുന്നു. ചുറ്റിനും മുങ്ങുന്നു. പക്ഷേ വീടിനകത്തേക്ക് ഒരുതുള്ളി ജലംപോലും കടത്തിവിടാതെ കാവല്‍നില്‍ക്കുകയാണ് കരുത്തനായ ആ ജനല്‍.

സംഭവം ശ്രദ്ധയില്‍പ്പെട്ട് ട്വിറ്ററില്‍ ചിത്രം ഷെയര്‍ ചെയ്തത് മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ ഡിക്‌സി വാട്ലിയാണ്. ‘അനുഭവത്തില്‍ നിന്ന് വളരെ അധികം ശ്രദ്ധചെലുത്തിയ ഒരു ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് ഡിക്‌സി സംഭവം ട്വിറ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button