NewsLife StyleHealth & Fitness

വയറിലെ കൊഴുപ്പ് കുറയ്ക്കാം, ഈ മൂന്ന് ചായകൾ ശീലമാക്കൂ

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒന്നാണ് ഗ്രീൻ ടീ

ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് വയറിലെ കൊഴുപ്പ്. ശരീരഭാരം മുഴുവൻ കുറഞ്ഞാലും വയറിലെ കൊഴുപ്പ് പെട്ടെന്ന് കുറയാറില്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അനിവാര്യമാണ്. ഇത്തരത്തിൽ, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചായകളെക്കുറിച്ച് പരിചയപ്പെടാം.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒന്നാണ് ഗ്രീൻ ടീ. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഗ്രീൻ ടീ കുടിക്കുന്നത് വളരെ നല്ലതാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഗ്രീൻ ടീയിൽ അഞ്ചിൽ താഴെ മാത്രം കലോറി അടങ്ങിയതിനാൽ ഇത് ആരോഗ്യത്തിന് മികച്ച ഓപ്ഷനാണ്.

Also Read: ഡ്രൈവര്‍മാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയന്‍സ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണം: മന്ത്രി ആന്റണി രാജു 

അടുത്തതാണ് കട്ടൻ ചായ അഥവാ ബ്ലാക്ക് ടീ. ഹൃദയത്തിന്റെ ആരോഗ്യത്തിന് കട്ടൻ ചായ വളരെ നല്ലതാണ്. കൂടാതെ, പതിവായി കട്ടൻ ചായ കുടിക്കുമ്പോൾ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.

അടുത്തതാണ് ജിഞ്ചർ ടീ. ചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. ജിഞ്ചർ ടീ കുടിക്കുന്നതിലൂടെ പ്രധാനമായും വയറിലെ കൊഴുപ്പാണ് കുറയ്ക്കാൻ സാധിക്കുക. കൊഴുപ്പിനെ എരിയിച്ച് കളയാനുള്ള പ്രത്യേക കഴിവ് ഇഞ്ചിക്ക് ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button