ThiruvananthapuramKeralaNattuvarthaLatest NewsNews

വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി

പോത്തന്‍കോട് സ്വദേശിനിയായ സുആദ(19)യെയാണ് കാണാതായത്

തിരുവനന്തപുരം: 19കാരിയായ വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. പോത്തന്‍കോട് സ്വദേശിനിയായ സുആദ(19)യെയാണ് കാണാതായത്.

കഴിഞ്ഞമാസം 30നാണ് പെണ്‍കുട്ടിയെ കാണാതായത്. ബന്ധുക്കള്‍ പോത്തന്‍കോട് പൊലീസിനും റൂറല്‍ എസ്പിയ്ക്കും പരാതി നല്‍കിയെങ്കിലും കണ്ടെത്താനായിട്ടില്ല.

Read Also : പഴക്കച്ചവടത്തിന്‍റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവം: ഇന്റർപോളിന്റെ സഹായം തേടാനൊരുങ്ങി ഡി.ആർ.ഐ

തിരുവനന്തപുരം എംജി കോളേജിലെ ഒന്നാം വര്‍ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് സുആദ. വീട്ടില്‍ നിന്ന് ട്യൂഷനെടുക്കാനായി സ്ഥാപനത്തിലേക്ക് പോയതാണ്. പിന്നീട് കാണാതാവുകയായിരുന്നു. കന്യാകുളങ്ങളരയിലെ ഒരു കടയില്‍നിന്ന് സുആദ 100 രൂപ കടം വാങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, കന്യാകുളങ്ങളരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കയറി പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.

വീട്ടില്‍ നിന്ന് വസ്ത്രങ്ങളടങ്ങിയ ബാഗ് പെണ്‍കുട്ടി എടുത്തിരുന്നു. എന്നാല്‍, ഫോണ്‍ ഉപേക്ഷിച്ചാണ് പോയത്. ഫോണ്‍ പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍, അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button