Latest NewsNewsIndia

9 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

പറ്റ്ന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാർ കെട്ടിയിട്ടു തല്ലിക്കൊന്നു. ബീഹാറിലെ കാടിഹാർ ജില്ലയിൽ ഹസൻഗൻജിൽ ആണ് സംഭവം. ഹസൻഗഞ്ജ് സ്വദേശി മുഹമ്മദ് സാഗിർ ആണ് മർദനമേറ്റ്‌ മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. ഒമ്പത് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് മുഹമ്മദ് സാഗിറിനെ നാട്ടുകാർ പിടികൂടിയത്.

പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനിടെയാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്. ശേഷം ഇയാളെ മരത്തിൽ കെട്ടിയിട്ട് തല്ലുകയായിരുന്നു. മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഇയാൾ വ്യാഴാഴ്ച രാത്രി മരണപ്പെടുകയായിരുന്നു. നേരത്തെയും പീഡന കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് നീതി ഉറപ്പാക്കാൻ വേണ്ടിയാണ് നാട്ടുകാർ ഇയാളെ കൊന്നത്. സംഭവത്തിൽ ബീഹാർ പോലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button