Latest NewsNewsInternational

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്

വടക്കന്‍ മൊസാംബിക്കിലാണ് വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ വലിയ ഒരു കൂട്ടം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്

മൊസാംബിക്ക്: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ മൊസാംബിക്കിലാണ് വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ വലിയ ഒരു കൂട്ടം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഐഎസിന്റെ ഉപസംഘടനയായ അല്‍-ഷബാബില്‍ പ്രവര്‍ത്തിച്ച് തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ മുന്നിട്ടിറങ്ങിയ ഭീകരരാണ് അവസാനം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലുള്ള ക്വിസംഗ ജില്ലയിലെ പൊലീസ് മേധാവിയാണ് അല്‍ ഷബാബ് ഭീകരര്‍ വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

Read Also: ‘പുടിൻ ആ പറഞ്ഞത് തമാശയല്ല’: അമേരിക്കയുടെ മുന്നറിയിപ്പ്

വലിയ ജൈവവൈവിധ്യം നിലനില്‍ക്കുന്ന രാജ്യമാണ് മൊസാംബിക്. 200-ലധികം സസ്തനികള്‍, 740 തരം പക്ഷികള്‍, 170 ഉരഗവര്‍ഗങ്ങള്‍, 40 ഇനത്തിലധികം ഉഭയജീവികള്‍ എന്നിവ മൊസാംബിക്കിലുണ്ട്. സിംഹങ്ങള്‍, ചീറ്റകള്‍, ആനകള്‍, പുലികള്‍, കാണ്ടാമൃഗങ്ങള്‍, കഴുതപ്പുലികള്‍ തുടങ്ങി ഒട്ടനേകം മൃഗങ്ങള്‍ ഈ രാജ്യത്തുണ്ട്. ഇവയുടെ ആക്രമണങ്ങളില്‍പ്പെട്ടാണ് നിരവധി ഭീകരര്‍ കൊല്ലപ്പെടുന്നത്. ക്വിസംഗയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 16 ഭീകരരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button