Latest NewsNewsInternational

റഷ്യയ്ക്ക് വന്‍ തിരിച്ചടി, കടല്‍പ്പാലത്തില്‍ ഉഗ്ര സ്‌ഫോടനം

വ്ളാഡിമിര്‍ പുടിനു കീഴില്‍ റഷ്യ നിര്‍മ്മിച്ച 'നൂറ്റാണ്ടിലെ നിര്‍മിതി'യെന്ന വിശേഷിപ്പിച്ച കടല്‍പ്പാലമാണ് ട്രക്ക് ബോംബാക്രമണത്തില്‍ തകര്‍ന്നത്

മോസ്‌കോ: യുക്രെയ്ന്‍ യുദ്ധത്തിനിടെ ക്രൈമിയ ഉപദ്വീപിനെ റഷ്യന്‍ വന്‍കരയുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാലത്തില്‍ ഉഗ്രസ്‌ഫോടനം. 2014 ലെ യുദ്ധത്തില്‍ യുക്രെയ്‌നില്‍ നിന്ന് റഷ്യ കൂട്ടിച്ചേര്‍ത്ത ക്രൈമിയ ഉപദ്വീപിലേക്കുള്ള പ്രധാന പാതയായ കെര്‍ച്ച് പാലത്തിലാണ് പ്രാദേശിക സമയം രാവിലെ 06.07 ന് സ്‌ഫോടനമുണ്ടായത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനു കീഴില്‍ റഷ്യ നിര്‍മിച്ച ‘നൂറ്റാണ്ടിലെ നിര്‍മ്മിതി’യെന്നും മറ്റും റഷ്യന്‍ മാധ്യമങ്ങള്‍ പുകഴ്ത്തിയതും ഏറെ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമായ പാലത്തിലെ സ്‌ഫോടനം യുക്രൈയ്ന്‍ യുദ്ധത്തിനിടെ റഷ്യന്‍ സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ചു.

Read Also: സമുദായം ഏതാണെന്നത് വിഷയമല്ല, വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനം: രാഹുല്‍ ഗാന്ധി

പാലത്തിലൂടെ സഞ്ചരിച്ച ട്രെയിനിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതാകാം സ്‌ഫോടനത്തിനു പിന്നിലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും സ്‌ഫോടനത്തിനു പിന്നില്‍ ട്രക്ക് ബോംബ് ആക്രമണമാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പിന്നീട് റിപ്പോര്‍ട്ടു ചെയ്തു. സ്‌ഫോടനം അന്വേഷിക്കാന്‍ റഷ്യന്‍ ഭരണകൂടം നിയോഗിച്ച പ്രത്യേക സമിതിയും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തെക്കന്‍ റഷ്യയിലെ കുബന്‍ പ്രദേശത്തെ ഒരാളാണ് സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ട്രക്ക് ഓടിച്ചതെന്നാണ് പ്രാഥമിക വിവരം.

പാലത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനത്തില്‍ തകര്‍ന്ന ട്രക്കിനു സമീപം സഞ്ചരിച്ച കാറിലുണ്ടായിരുന്ന രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കടലിടുക്കില്‍ നിന്ന് കണ്ടെടുത്തതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങളിലും ഒരു ട്രക്കും കാറും പാലത്തിലൂടെ അടുത്തടുത്ത് സഞ്ചരിക്കുന്നത് വ്യക്തമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button