Latest NewsKeralaNews

മൂന്നാർ ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി

മൂന്നാർ: മൂന്നാറിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. ചെങ്കുളം അണക്കെട്ടിനു സമീപമാണ് പുള്ളിപ്പുലിയിറങ്ങിയത്. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവൽ പോലീസ് ആണ് പുള്ളിപ്പുലിയെ കണ്ടത്. പുലി മാങ്ങാപ്പാറ ഭാഗത്തേക്ക് നീങ്ങിയതായി പോലീസ് അറിയിച്ചു.

വനംവകുപ്പ് സംഘം മേഖലയിൽ പരിശോധന നടത്തും. മുൻപ് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾക്ക് പരുക്ക് പറ്റിയിരുന്നു.

വയനാട്ടിലെ തലപ്പുഴയിലും വെള്ളിയാഴ്ച രാവിലെ പുള്ളിപ്പുലി കിണറ്റിൽ അകപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. മയക്കുവെടി വച്ചാണ് കരയ്ക്ക് കയറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button