CricketLatest NewsNewsSports

ടി20 ലോകകപ്പ്: സ്റ്റാർ പേസർ ബുമ്രയുടെ പകരക്കാരനെ ഇന്ന് പ്രഖ്യാപിക്കും

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പരിക്കേറ്റ് പുറത്തായ പേസര്‍ ജസ്‌പ്രീത് ബുമ്രയുടെ പകരക്കാരനെ സെലക്‌ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കും. സ്ക്വാഡില്‍ മാറ്റം വരുത്താന്‍ ഐസിസി അനുവദിച്ചിരിക്കുന്ന തിയതി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐ പകരക്കാരനെ പ്രഖ്യാപിക്കാൻ ഒരുക്കുന്നുന്നത്.

ഫിറ്റ്‌നസ് സംശയങ്ങളിലാണെങ്കിലും മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരില്‍ ഒരാള്‍ക്കാവും നറുക്ക് വീഴുക. ഇരുവരും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഇന്ന് ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയരാകും. ഇതിന് ശേഷമാകും ബുമ്രയുടെ പകരക്കാരനാരെന്ന് ബിസിസിഐ പ്രഖ്യാപിക്കുക. ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി പരിചയ സമ്പന്നനായ മുഹമ്മദ് ഷമി ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also:- കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ഇത്ര വലിയ പ്രശ്നമാണോ? മോനിഷ കേസ് കൊടുത്തിട്ടില്ല: സന്തോഷ് വർക്കി

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റതാണ് ദീപക് ചാഹറിന് തിരിച്ചടിയായത്. പുറംവേദനയെ തുടര്‍ന്ന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ചാഹറിനെ ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സ്റ്റാന്‍ഡ്-ബൈ താരങ്ങളുടെ പട്ടികയിലെങ്കിലും സ്ഥാനം നിലനിര്‍ത്താന്‍ ദീപക് ചാഹറിന് ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. ഇരുവരെയും സ്റ്റാന്‍ഡ്-ബൈ താരങ്ങളായി നേരത്തെ നിശ്ചയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button