Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ അറിയാം

ഇന്ന് 22 രണ്ട് കാരറ്റ് സ്വർണത്തിന്റെ വിലയിലും, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങൾ സ്വർണവില കുത്തനെ ഉയർന്നെങ്കിലും, പിന്നീട് മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ നാല് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന് 1,080 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,280 രൂപയാണ്.

ഇന്ന് 22 രണ്ട് കാരറ്റ് സ്വർണത്തിന്റെ വിലയിലും, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 സ്വർണത്തിന് 4,785 രൂപയാണ് ഇന്നത്തെ നിരക്ക്. അതേസമയം, 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,955 രൂപയാണ്.

Also Read: കോവിഡിൽ പിൻവലിഞ്ഞ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഹോങ്കോംഗ്, വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകും

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 66 രൂപയും, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിക്ക് 90 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button