ThiruvananthapuramLatest NewsKeralaNattuvarthaNews

വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരന് വാഹനമിടിച്ച് ദാരുണാന്ത്യം

വേങ്ങോട് സ്വദേശി അബ്ദുൾ റഹിം, ഫസ്ന ദമ്പതിമാരുടെ മകൻ റയ്യാന്‍ ആണ് മരിച്ചത്

തിരുവനന്തപുരം: വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ വാഹനമിടിച്ചു മരിച്ചു. വേങ്ങോട് സ്വദേശി അബ്ദുൾ റഹിം, ഫസ്ന ദമ്പതിമാരുടെ മകൻ റയ്യാന്‍ ആണ് മരിച്ചത്.

പോത്തൻകോട് വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ആയിരുന്നു അപകടം നടന്നത്. വീട്ടുകാർ നോക്കിയപ്പോൾ വീടിനു മുന്നിലെ റോഡിൽ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയെയാണ് കണ്ടത്.

Read Also : ജയില്‍ മാറ്റിത്തരണമെന്ന അപേക്ഷയുമായി ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാം സുപ്രീം കോടതിയില്‍

ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ് കുട്ടിയെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ, പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button