Latest NewsNewsInternational

ഡിസംബര്‍ 8ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ കാലു കുത്തും: ഞെട്ടിക്കുന്ന പ്രവചനവുമായി ടൈം ട്രാവ്‌ലര്‍

ന്യൂയോര്‍ക്ക്: അന്യഗ്രഹജീവികളെ കാത്തിരിക്കുന്ന ആളുകളെ ഞെട്ടിയ്ക്കുന്ന ഒരു വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. സ്വയം പ്രഖ്യാപിത ടൈം ട്രാവലറായ എനോ അലറിക് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. 60 ദിവസത്തിന് ശേഷം കൃത്യമായി പറഞ്ഞാല്‍ ഡിസംബര്‍ 8ന് അന്യഗ്രഹജീവികള്‍ ഭൂമിയില്‍ കാലു കുത്തും എന്നാണ് ഇയാളുടെ അവകാശവാദം. കൂറ്റന്‍ ഉല്‍ക്കാശിലയിലാണ് അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുക എന്നതാണ് ഇയാള്‍ പറയുന്നത്.

Read Also: നിയമവിരുദ്ധമായ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ല: ഗതാഗതമന്ത്രി

അന്യഗ്രഹജീവികളെ കുറിച്ചുള്ള പ്രവചനങ്ങളല്ലാതെ മറ്റ് നാല് പ്രവചനങ്ങള്‍ കൂടി ഇയാള്‍ നടത്തുന്നുണ്ട്. ഭൂമിയുടെ ഭാവി തന്നെ മാറ്റി മറിക്കുന്ന കാര്യങ്ങളാണ് പ്രവചനങ്ങളെന്നാണ് പറയുന്നത്.

ഡിസംബര്‍ എട്ടിന് പടുകൂറ്റന്‍ ഉല്‍ക്കാശില ഭൂമിയില്‍ ഇടിച്ചിറങ്ങും അതിനുള്ളില്‍ ഇരുമ്പിന്റേയോ ഉരുക്കിന്റേയോ പോലുള്ള ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സാധനങ്ങളുണ്ടാകും, അതോടൊപ്പം അന്യഗ്രഹജീവികളും ഭൂമിയില്‍ കാല് കുത്തുമെന്നാണ് ഇയാള്‍ പറയുന്നത്. മറ്റൊന്ന് നവംബര്‍ മുപ്പതിന് ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹത്തെ കണ്ടെത്തുമെന്നാണ്. ജെയിംസ് വെബ് ടെലിസ്‌കോപ്പിലൂടെയാണ് ഇത് കണ്ടെത്തുകയെന്നാണ് പ്രവചനം. പുരാതന ശേഷിപ്പുകള്‍ നാല് കൗമാരക്കാര്‍ കണ്ടെത്തുമെന്നും ഒരു ഉപകരണം കണ്ടെത്തി അതിലൂടെ മറ്റ് ക്ഷീരപഥത്തിലേക്ക് എത്താന്‍ നാധിക്കുമെന്നുമാണ് മൂന്നാമത്തെ പ്രവചനം.

അടുത്തവര്‍ഷം മെയ് മാസത്തില്‍ പുരാതന കാലം മുതലുള്ള ഒരു ജീവി വര്‍ഗത്തെ മരിയാന ട്രെഞ്ചില്‍ വെച്ച് കണ്ടെത്തുമെന്നാണ് നാലാമത്തെ പ്രവചനം. യുഎസിന്റെ പശ്ചിമതീരം സുനാമിയില്‍ മുങ്ങുമെന്നാണ് അഞ്ചാമത്തെ പ്രവചനം. ഏകദേശം 750 അടി ഉയരമുള്ള സുനാമിയാണ് യുഎസിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ വിഴുങ്ങുകയെന്നതാണ് ഇയാളുടെ അവകാശവാദം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button