KeralaLatest NewsNews

വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം: അയൽവാസികൾ കസ്റ്റഡിയില്‍ 

 

തിരുവനന്തപുരം: വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതികള്‍ പിടിയില്‍.

തിരുവനന്തപുരം നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അയൽവാസികൾ ആയ അനീഷ്, നിഖിൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അപകടം പറ്റിയ വീട്ടമ്മയുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം അയൽവാസികളായ അതിർത്തി തർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ്, കരുതുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.

കഴിഞ്ഞ ദിവസം മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റിയിരുന്നു. സംഭവത്തില്‍  പെരിയകുടി സ്വദേശിയും  ബന്ധുവുമായ സുരേഷ് ആണ് കൊലപാതകം ചെയതത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button