Latest NewsNewsIndia

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളുടെ ജനനം: നയന്‍താരയോടും വിഘ്‌നേഷിനോടും വിശദീകരണം തേടി സര്‍ക്കാര്‍

ചെന്നൈ: വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ ജനിച്ചതുമായി ബന്ധപ്പെട്ട് നടി നയന്‍താരയോടും ഭർത്താവ് വിഘ്‌നേഷിനോടും വിശദീകരണം തേടി തമിഴ്‌നാട് ആരോഗ്യ വകുപ്പ്. വാടക ഗര്‍ഭധാരണം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചോയെന്നാണ് സർക്കാർ അന്വേഷിക്കുന്നത്.

തമിഴ്‌നാട് മെഡിക്കല്‍ കോളേജ് ഡയറക്ടറേറ്റ് നയന്‍താരയോട് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി സുബ്രഹ്മണ്യന്‍ വ്യക്തമാക്കി.

രാജ്യത്ത് ലോഹ ഖനികൾ ലേലം ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ, പുതിയ നീക്കങ്ങൾ അറിയാം

അതേസമയം, നയന്‍താരയുടേത് വാടക ഗര്‍ഭധാരണമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ, വിഷയത്തില്‍ നയന്‍താരയോ വിഘ്‌നേഷോ ഇതുവരെ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. നയന്‍താരയും താനും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി എന്ന വിവരം കഴിഞ്ഞ ദിവസമാണ് വിഘ്‌നേഷ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button