KozhikodeLatest NewsKeralaNattuvarthaNews

നന്മ നിറഞ്ഞ നാട്: പന്ത്രണ്ടുവയസുകാരിയുടെ ചികിത്സയ്ക്കായി ബിരിയാണി ചലഞ്ചുമായി ഒരു നാട്

കോഴിക്കോട്: പന്ത്രണ്ടുവയസുള്ള പെൺകുട്ടിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താൻ ബിരിയാണി ചലഞ്ചുമായി ഒരു നാട്. കോഴിക്കോട് കൊയിലാണ്ടി മേലൂരിലെ ജനങ്ങൾ ആണ് മനുഷ്യത്വത്തിന്റെ മറ്റൊരു മുഖമായി മാറിയിരിക്കുന്നത്. മീര കൃഷ്ണ എന്ന 12 വയസുകാരിയുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനാണ് നാട്ടുകാർ ഒരുമിച്ചത്. നാല് ലക്ഷം രൂപ സമാഹരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ചലഞ്ചേഴ്‌സ് കച്ചെരിപ്പാറയുടെ നേതൃത്വത്തിൽ ആണ് ചലഞ്ച് നടക്കുന്നത്.

നാട്ടുകാർ തയ്യാറാക്കിയ ബിരിയാണി പൊതി കൊണ്ട് മീരയുടെ ദുരിതമകറ്റാനാകുമെന്ന പ്രതീക്ഷയിലാണ് ജനം. ലുക്കീമിയ ബാധിച്ച മീരയുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുക എന്ന ലക്ഷ്യത്തിലേക്ക് എത്താനാകുമെന്ന് തന്നെയാണ് പെൺകുട്ടിയുടെ കുടുംബവും കരുതുന്നത്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് മീര ഇപ്പോൾ. മീരയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുക എന്നതാണ് ജനങ്ങളുടെ ലക്ഷ്യം.

ബിരിയാണി ഉണ്ടാക്കാനാവശ്യമായ ഭക്ഷ്യ വസ്തുക്കൾ വാങ്ങിയതും ഇതിനായുള്ള ചിലവ് വഹിച്ചതും നാട്ടുകാർ തന്നെയാണ്. ബിരിയാണി വിതരണം ചെയ്യാൻ കുട്ടികൾ വരെ മുന്നിട്ടിറങ്ങി. പ്രായഭേദമന്യേ മീരയ്ക്കായി ഒരു നാട് തന്നെ കൈകോർക്കുന്ന കാഴ്ചയാണ് മേലൂരിൽ നിന്നും പുറത്തുവരുന്നത്. ഒരു ബിരിയാണിക്ക് നൂറ് രൂപയാണ്. ഇതിനു മുൻപും രോഗികൾക്കായി സമാനമായ ചലഞ്ചുകൾ ഇവർ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button