Latest NewsNewsBusiness

കൊഴിഞ്ഞുപോക്കിന് ശേഷം ഉയർത്തെഴുന്നേറ്റ് വിദേശ നിക്ഷേപം, ഒക്ടോബറിൽ വീണ്ടും വർദ്ധനവ്

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചിരുന്നു

രാജ്യത്ത് വിദേശ നിക്ഷേപത്തിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ സെപ്തംബറിൽ വിദേശ നിക്ഷേപകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഏകദേശം 7,600 കോടി രൂപയുടെ നിക്ഷേപമാണ് സെപ്തംബറിൽ പിൻവലിച്ചിട്ടുള്ളത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒക്ടോബറിലെ ആദ്യ ആഴ്ചയിൽ 2,440 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യയിലേക്ക് എത്തിയത്.

അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ നിക്ഷേപകർ ഇന്ത്യയിൽ നിന്നും പിന്മാറിയത്. എന്നാൽ, വീണ്ടും ഇന്ത്യയിലേക്ക് നിക്ഷേപമെത്തിയത് ശുഭ സൂചനയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കണക്കുകൾ പ്രകാരം, ജൂലൈയിൽ 5,000 കോടി രൂപയുടെയും ഓഗസ്റ്റിൽ 51,200 രൂപയുടെയും നിക്ഷേപം എത്തിയിരുന്നു. എന്നാൽ, സെപ്തംബറിൽ 7,600 കോടി രൂപയാണ് ഒറ്റയടിക്ക് പിൻവലിച്ചത്.

Also Read: വീടുകളിൽ തുളസിത്തറ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button