KeralaLatest NewsNews

പഴക്കച്ചവടത്തിന്റെ മറവില്‍ കോടികളുടെ ലഹരിക്കടത്ത്, മലയാളിയായ വിജിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ലഹരിക്കടത്തിന് കൂടുതല്‍ കമ്പനികളെ വിജിന്‍ ഉപയോഗിച്ചെന്നാണ് സൂചന

കൊച്ചി: പഴക്കച്ചവടത്തിന്റെ മറവില്‍ കോടികളുടെ ലഹരിക്കടത്ത് നടത്തി പിടിയിലായ കൊച്ചി സ്വദേശി വിജിനെ കുറിച്ചും, ഇയാള്‍ നടത്തിയ ഇടപാടുകളെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ലഹരിക്കടത്തിന് കൂടുതല്‍ കമ്പനികളെ വിജിന്‍ ഉപയോഗിച്ചെന്നാണ് സൂചന. എമിറ്റോ ഇന്റര്‍നാഷണല്‍ കൂടാതെ ഇന്ത്യയില്‍ മോര്‍ഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി ഉണ്ടെന്ന് കണ്ടെത്തി. കാലടി കൂടാതെ കൊച്ചി നഗരത്തില്‍ രണ്ടിടത്തും കോഴിക്കോട് ഒരിടത്തും വിജിന്‍ വര്‍ഗീസിന് സംഭരണശാല ഉള്ളതായി ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. വിജിന്റെ പേരില്‍ കേരളത്തിലെത്തിയ കണ്ടെയ്‌നറുകളുടെ എണ്ണം ഡിആര്‍ഐ പരിശോധിക്കുകയാണ്.

Read Also: അപകടങ്ങൾ തുടരുന്നു: നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ച് കയറി 20 പേർക്ക് പരുക്ക്

പ്രതി വിജിന് എമിറ്റോ ഇന്റര്‍നാഷണല്‍ കൂടാതെ ഇന്ത്യയില്‍ മറ്റൊരു സ്ഥാപനം കൂടി ഉണ്ട് എന്നതാണ് നിലവില്‍ ഡിആര്‍ഐ വ്യക്തമായിരിക്കുന്നത്. മോര്‍ ഫ്രെഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. ആര്‍ഒസി എറണാകുളത്തിന് കീഴില്‍ 2021ലാണ് ഈ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിജിനും സഹോദരന്‍ ജിബിന്‍ വര്‍ഗീസും ആണ് ഇതിന്റെ ഡയറക്ടര്‍മാര്‍. ഇതേ പേരില്‍ തന്നെ വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചംപറമ്പിന്റെ കമ്പനി ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2017നു ശേഷമാണ് കൊച്ചി തുറമുഖത്ത് വലിയ കണ്ടെയ്‌നറുകളൊക്കെ സ്‌കാനറിലൂടെ കയറ്റിവിട്ട് പരിശോധിക്കുന്ന സംവിധാനം തുടങ്ങിയത്. പക്ഷേ അപ്പോഴും കാര്യക്ഷമമായ പരിശോധന നടക്കാറില്ലായിരുന്നു. പഴങ്ങള്‍ കേടായി പോകാതിരിക്കാന്‍ ഈ പരിശോധന പൂര്‍ണ്ണമായും ഒഴിവാക്കാറുണ്ടായിരുന്നു. ഈ സാഹചര്യം ഇവര്‍ മുതലെടുത്തിട്ടുണ്ടോ എന്നുള്ളതാണ് ഡിആര്‍ഐ പരിശോധിക്കുന്നത്. ബിസിനസ് പങ്കാളി വഞ്ചിക്കുകയായിരുന്നു എന്ന് വിജിന്‍ വര്‍ഗീസിന്റെയും മന്‍സൂറിന്റെയും വാദം തള്ളുകയാണ് ഡിആര്‍ഐ. ഇവര്‍ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നാണ് കേന്ദ്ര ഏജന്‍സി പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button