Latest NewsNewsBusiness

രാജ്യത്ത് പുതിയ വാഹനങ്ങൾക്ക് വില കൂടിയേക്കും, കാരണം ഇതാണ്

മുൻപ് ബിഎസ്-3 അധിഷ്ഠിതമായ ഇന്ധനമാണ് വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത്

രാജ്യത്ത് പുതിയ വാഹനങ്ങളുടെ വില ഉയരാൻ സാധ്യത. ഭാരത് സ്റ്റേജ് (ബി.എസ്)-6 ന്റെ രണ്ടാം ഘട്ടം ഏപ്രിൽ മാസത്തിൽ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വാഹനങ്ങളുടെ വില ഉയരുന്നത്. വാഹനങ്ങളിലെ മലിനീകരണ ചട്ടമാണ് ഭാരത് സ്റ്റേജ് (ബിഎസ്)-6.

ബിഎസ്-6 ന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നതോടെ, വാഹന എൻജിൻ, മറ്റ് ഭാഗങ്ങൾ എന്നിവ മാറ്റാനായി കമ്പനികൾക്ക് കൂടുതൽ നിക്ഷേപം ഫാക്ടറികളിലേക്ക് ഒഴുക്കേണ്ടി വരും. ഈ സാഹചര്യത്തിലാണ് വാഹനങ്ങൾക്ക് വില വർദ്ധിക്കുന്നത്. 2020-ലാണ് ബിഎസ്-5 ൽ നിന്നും ബിഎസ്-6 ലേക്ക് മാറിയത്. അക്കാലയളവിൽ 70,000 കോടിയിലധികം രൂപയാണ് വാഹന നിർമ്മാതാക്കൾ ചിലവഴിച്ചത്.

Also Read: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടായേക്കും

മുൻപ് ബിഎസ്-3 അധിഷ്ഠിതമായ ഇന്ധനമാണ് വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത്. അക്കാലയളവിൽ വാഹനങ്ങൾ പുറന്തള്ളിയിരുന്ന സൾഫർ 350 പാർട്സ് പെർ മില്യൺ (പിപിഎം) ആയിരുന്നു. ബിഎസ്-4 ൽ ഇവ 50 പിപിഎം ആയും, ബിഎസ്-6 ൽ 10 പിപിഎം ആയും കുറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button