KeralaLatest NewsNews

പൂട്ടിക്കിടന്ന വീട്ടിൽ നിന്നും 4 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും 15 പവൻ സ്വർണവും കവർന്നു

അങ്കമാലി: കോതകുളങ്ങരയിൽ പൂട്ടിക്കിടന്ന വീട്ടിൽ കവർച്ച. ദേശീയപാതയ്ക്ക് അരികിൽ ഭാരത് പെട്രോളിയം പമ്പിനു സമീപത്തെ സായി സദൻ ലീലാമ്മ മേനോന്റെ വീട്ടിൽ ആണ് കവര്‍ച്ച നടന്നത്. ‍4 ലക്ഷം രൂപ വില മതിക്കുന്ന ഡയമണ്ട് ആഭരണങ്ങളും 15 പവൻ സ്വർണാഭരണങ്ങളും മോഷണം പോയി. മുൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് വീടിന്റെ അകത്തു കടന്നത്. തുടർന്ന് കിടപ്പുമുറിയുടെ പൂട്ടും പൊളിച്ചു. കിടപ്പുമുറിയിൽ കടന്ന് തടി അലമാര കുത്തിത്തുറന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർന്നത്. അലമാരയിലെ തുണി ഉൾപ്പെടെയുള്ള സാധനങ്ങൾ കട്ടിലിലേക്കും മറ്റും വലിച്ചിട്ട് പരിശോധിച്ചിട്ടുണ്ട്.

മുൻവാതിലിന്റെ മുകളിലും താഴെയുമായി രണ്ടു പൂട്ടുകൾ ഉണ്ടായിരുന്നു. ഈ പൂട്ടുകൾ ആയുധം ഉപയോഗിച്ച് തിക്കിത്തുറന്ന നിലയിലാണ്.

പൂട്ടുകൾ തകർക്കാൻ ഉപയോഗിച്ച ആയുധങ്ങളൊന്നും പരിസരത്തു നിന്നു കണ്ടുകിട്ടിയിട്ടില്ലെന്നു പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും വീട്ടിൽ പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button