KeralaLatest NewsNews

ട്രെയിനുകളില്‍ സൗജന്യ വൈഫൈ സംവിധാനവുമായി കൊച്ചി മെട്രോ

കൊച്ചി: കൊച്ചി മെട്രോ ട്രെയിനുകളിൽ ഇനി മുതൽ സൗജന്യ വൈഫൈ സംവിധാനവും ലഭ്യമാകും. ട്രെയിനുകളിൽ സൗജന്യ വൈഫൈ ഉപയോഗിച്ച് യാത്രക്കാർക്ക് ഇനി മുതൽ ജോലി ചെയ്യുകയോ വിനോദപരിപാടികൾ ആസ്വദിക്കുകയോ ചെയ്യാനാകുമെന്ന് വൈഫൈ സർവ്വീസ് ഉദ്ഘാടനം ചെയ്ത് കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

കൊച്ചി മെട്രോ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി ആരംഭിച്ചിരിക്കുന്ന സൗജന്യ വൈഫൈ സർവ്വീസ് ആലുവ മുതൽ എസ്.എൻ ജംഗ്ഷൻ വരെയുളള കൊച്ചി മെട്രോയിലെ യാത്രവേളകളിൽ ഉപയോഗിക്കാം. നിലവിൽ 4 ജി നെറ്റ് വർക്കിൽ ആണ് വൈഫൈ പ്രവർത്തിക്കുന്നത്.

എന്നാല്‍, 5 ജി എത്തുന്നതോടെ ഇത് അപ്ഗ്രേഡ് ചെയ്യും.

വൈഫൈ ഉപയോഗിക്കുന്നവരുടെ ഡേറ്റ സുരക്ഷിതമാക്കാനുള്ള നടപടികളും ഇതോടൊപ്പം കെ.എം.ആർ.എൽ സ്വീകരിച്ചിട്ടുണ്ട്.

ഡിജിറ്റൽ ഇന്ത്യ ക്യാമ്പയിൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എം.ആർ.എൽ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ്ഷോർ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

സൗജന്യ വൈഫൈ ഉപയോഗിക്കുന്നത് എങ്ങനെ എന്ന് എല്ലാ ട്രെയിനുകളിലും പ്രദർശിപ്പിച്ചിട്ടുണ്ട്.

മൊബൈലിൽ വൈഫൈ ബട്ടൺ ഓൺ ചെയ്തതിനു ശേഷം ‘KMRL Free Wi-Fi’ സെലക്റ്റ് ചെയ്ത് പേരും മൊബൈൽ നമ്പരും നൽകുക. അടുത്ത പടിയായി ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് സൈൻ ഇൻ ചെയ്ത് യാത്രക്കാർക്ക് കൊച്ചി മെട്രോ നൽകുന്ന സൗജന്യ വൈഫൈ സർവ്വീസ് ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button