Latest NewsNewsBusiness

ഒരു വർഷത്തെ പ്രവർത്തന മികവുമായി ഫെഡറൽ ബാങ്ക് ഡിജിറ്റൽ കമാൻഡ് സെന്റർ

ഫെഡ് ഹൈവിലൂടെ ഉപഭോക്താക്കൾക്ക് ബാങ്കുമായി സംവദിക്കാൻ കഴിയുന്നതാണ്

ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ കമാൻഡ് സെന്ററിന് ഒരു വയസ് തികയുന്നു. ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് നവീന ആശയങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ബാങ്ക് ഡിജിറ്റൽ കമാൻഡ് സെന്ററിന് രൂപം നൽകിയത്. ഒരു വർഷത്തിനകം നിരവധി തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഡിജിറ്റൽ കമാൻഡ് സെന്റർ കാഴ്ചവച്ചത്.

ഇടപാടുകാരുടെ മാറി വരുന്ന പ്രവണതകൾ, സാമൂഹിക പ്രസക്തിയുള്ള പരാമർശങ്ങൾ, ഭൂമിശാസ്ത്രപരവും ജനസംഖ്യപരവുമായ വിവരങ്ങൾ എന്നിവയാണ് ഫെഡ് ഹൈവ് എന്ന പേരിലുള്ള കമാൻഡ് സെന്റർ പ്രധാനമായും ചെയ്യുന്നത്. കൂടാതെ, ഫെഡ് ഹൈവ് മുഖാന്തരം സാമൂഹ്യ മാധ്യമങ്ങളിൽ കൂടുതൽ ഇടപെടലുകൾ നടത്താനും പ്രവർത്തനങ്ങൾ ശക്തമാക്കാനും ഫെഡറൽ ബാങ്കിന് സാധിച്ചിട്ടുണ്ട്.

Also Read: ലഹരി ഉപയോഗത്തിനെതിരെയുള്ള മുന്നണി പോരാളികളായി വിദ്യാര്‍ത്ഥികള്‍ മാറണം: മന്ത്രി എം.ബി രാജേഷ് 

ഫെഡ് ഹൈവിലൂടെ ഉപഭോക്താക്കൾക്ക് ബാങ്കുമായി സംവദിക്കാൻ കഴിയുന്നതാണ്. ഇതിലൂടെ വിവര ശേഖരണങ്ങൾ നടത്തി സേവനങ്ങൾ കൂടുതൽ മികച്ചതാക്കാനും ഫെഡ് ഹൈവ് ശ്രമങ്ങൾ നടത്തുന്നുണ്ട്. അതേസമയം, ബാങ്കിംഗ് സേവനങ്ങളെ ഡിജിറ്റൽ ഇടങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള വാർ റൂം ഫെഡറൽ ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ വാർ റൂം സജ്ജീകരിച്ച ആദ്യ ബാങ്കുകളിൽ ഒന്നാണ് ഫെഡറൽ ബാങ്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button