UAELatest NewsNewsInternationalGulf

യുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നു

അബുദാബി: യുഎഇയിൽ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നു. ഫെഡറൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കായുള്ള യുഎഇയുടെ തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതി നിലവിൽ വന്നു.

Read Also: നരബലി: സ്ത്രീകളെ ഷാഫി കൂട്ടിക്കൊണ്ടുപോയത് സിനിമയിൽ അഭിനയിപ്പിക്കാനെന്ന പേരിൽ, പ്രതിഫലം വാഗ്ദാനം ചെയ്തത് 10 ലക്ഷം

തൊഴിൽ നഷ്ടത്തിനെതിരെ ഇൻഷ്വർ ചെയ്തവർക്ക് ചില നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി മറ്റൊരു തൊഴിലവസരം കണ്ടെത്തുന്നത് വരെ ഒരു നിശ്ചിത സമയത്തേക്ക് തുക നൽകുന്നതാണ് പദ്ധതി. തൊഴിലില്ലായ്മ തീയതി മുതൽ മൂന്ന് മാസത്തിൽ കൂടാത്ത കാലയളവിലേക്ക് പ്രതിമാസം തുക നൽകും.

ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നിക്ഷേപകർ, വീട്ടുജോലിക്കാർ, പാർട്ട് ടൈം ജീവനക്കാർ, 18 വയസിന് താഴെയുള്ളവർ, ജോലിയിൽ നിന്നും വിരമിച്ചവർ തുടങ്ങിയവർ ഒഴികെയുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

Read Also: ‘ദീപ്തി ഐ.പി.എസിനെ ആരും മറന്നിട്ടില്ല, ഡ്യൂട്ടിയില്‍ നില്‍ക്കുന്ന പോലീസുകാരൻ വന്ന് സല്യൂട്ട് ചെയ്തിട്ടുണ്ട്’: ഗായത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button