ThiruvananthapuramKeralaNattuvarthaLatest NewsNews

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം : രണ്ടുപേർ പൊലീസ് പിടിയിൽ

പുതുവൽ വീട്ടിൽ ഷിജു (39), സജീവ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

തിരുവനന്തപുരം: കഠിനംകുളത്ത് യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുതുവൽ വീട്ടിൽ ഷിജു (39), സജീവ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഠിനംകുളം തോണിക്കടവ് സ്വദേശിയായ സാബുവിനെ പാച്ചിമുക്കിൽ തടഞ്ഞുനിർത്തി ഇരുവരും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

Read Also : ‘കേരളം ഒരു ഭ്രാന്താലയമാണ്’ – നരബലിക്ക് നേതൃത്വം നൽകിയ ഭഗവൽ സിംഗ് എന്ന സഖാവും കേരളം നമ്പർ വൺ ആണെന്ന് വിശ്വസിച്ചിരുന്നു !

എസ്.ഐ ഷിജു എസ്.എസ്, ഗ്രേ‍‍ഡ് എസ്.ഐ മുകുന്ദൻ, ഗ്രേ‍‍ഡ് എ.എസ്.ഐ ഷജീർ, ഗ്രേ‍‍ഡ് എസ്.സി.പി.ഒമാരായ നുജൂം, നിസാം, സി.പി.ഒ സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button