Latest NewsKeralaNews

സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയ കേസില്‍ രണ്ട് പേർ പിടിയില്‍ 

അടിമാലി: സ്കൂള്‍ യുവജനോത്സനത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മദ്യം നല്‍കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പോലീസും എക്സൈസും ചേര്‍ന്ന് ആണ് ഇവരെ പിടികൂടിയത്. അടിമാലി ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി കക്കാട്ടിൽ അശ്വിൻ (24) ഇരുമ്പുപാലം അറക്കക്കുടി വർഗ്ഗീസ് എന്ന ജോജു (41) എന്നിവരാണ് അറസ്റ്റിലായത്.

പത്താം മൈൽ സ്കൂളിലാണ് യുവജനോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ മദ്യപിച്ചെത്തി ബഹളം വച്ചത്‌.

അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോള്‍ മദ്യം നൽകിയത് അശ്വിനാണെന്നും മദ്യം വാങ്ങി എത്തിച്ചത് ജോജുവാണെന്നും തെളിഞ്ഞു. ഇതേ തുടർന്ന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button