KeralaLatest NewsNews

എഴുത്തച്ഛൻ പ്രതിമ തിരൂരിൽ സ്ഥാപിക്കണം എന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ആഗ്രഹം: കെ സുരേന്ദ്രൻ

തിരൂർ: ഭാഷാപിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാടായ തിരൂരിൽ സ്ഥാപിക്കണമെന്നത് ലോകമെമ്പാടുമുള്ള മലയാളികളുടെ ആഗ്രഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എഴുത്തച്ഛന്റെ പ്രതിമ തിരൂരിൽ സ്ഥാപിക്കുക എന്ന ആവശ്യമുന്നയിച്ച് നടത്തിയ പ്രഖ്യാപന സമ്മേളനം തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള സംസ്‌കാരത്തിന്റെ കേന്ദ്രമായ മലപ്പുറത്ത് ഭാഷാപിതാവിന് പ്രതിമ വരരുതെന്ന മതതീവ്രവാദികളുടെ കൽപ്പനയ്ക്ക് മുമ്പിൽ ഭരണകൂടം കീഴടുങ്ങുകയാണ്. ഇവിടെ പ്രതിമകൾ വാഴില്ലെന്ന തീവ്രവാദികളുടെ വെല്ലുവിളിക്കൊപ്പമാണോ പാണക്കാട്ടെ കുടുംബമെന്നും സുരേന്ദ്രൻ ചോദിച്ചു.

അല്ലെങ്കിൽ മലപ്പുറത്തിന്റെ മണ്ണിൽ തുഞ്ചന്റെ പ്രതിമ സ്ഥാപിക്കാൻ പാണക്കാട്ടെ തങ്ങൾ തയ്യാറാകുമോ. പ്രതിമ സ്ഥാപിക്കാൻ നിങ്ങൾ തയ്യാറല്ലെങ്കിൽ അത് കേരളത്തിന് നൽകുന്നത് തെറ്റായ സന്ദേശമായിരിക്കും. എഴുത്തച്ഛൻ പ്രതിമ സ്ഥാപിക്കുന്നതിനെ മുഖ്യമന്ത്രി അനുകൂലിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇല്ലെങ്കിൽ കമ്മ്യൂണിസ്റ്റുകാരും താലിബാനുകളും മുസ്ലിം ലീഗും തമ്മിൽ എന്താണ് വ്യത്യാസം. ലോകം മുഴുവൻ തിരസ്‌ക്കരിച്ചവരുടെ പ്രതിമ സ്ഥാപിച്ചവരാണ് എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചാൽ പട്ടിണി മാറുമോയെന്ന് ചോദിക്കുന്നത്. തുഞ്ചത്ത് എഴുത്തച്ഛൻ ചെയ്ത അപരാധം എന്താണെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.

കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകനോട് എന്തിനാണ് നിങ്ങൾ ഈ അയിത്തം കാണിക്കുന്നത്. എന്ത് മതേതരത്വമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്. അടിമത്തം അംഗീകരിച്ചുകൊടുക്കാൻ തങ്ങൾ തയ്യാറല്ല. വീർ സവർക്കർ പറഞ്ഞതു പോലെ ഈ പ്രതിമ സ്ഥാപിക്കാൻ നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം, നിങ്ങളില്ലെങ്കിൽ നിങ്ങളില്ലാതെ തന്നെ, നിങ്ങൾ എതിർക്കുകയാണെങ്കിൽ നിങ്ങളെ എതിർത്തു കൊണ്ട് തിരൂരിൽ പ്രതിമ സ്ഥാപിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read Also: റോസിലി പലതും തന്നോട് മറച്ചു വെച്ചു,മാമന്‍ വിദേശത്ത് നിന്ന് വരുന്നുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button