KeralaLatest News

‘സുരേഷ് ഗോപി ഭാവി മുഖ്യമന്ത്രി,ബിജെപിക്ക് എറ്റവും കൂടുതല്‍ വോട്ട് നേടി തന്ന വ്യക്തി’: നല്ല വിശ്വാസമുണ്ടെന്ന് രാമസിംഹന്‍

കൊച്ചി: സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്ത് രാമസിംഹന്‍ അബൂബക്കര്‍. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയിട്ടുണ്ടാകുമെന്നും അതുകൊണ്ടാണ് സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്ന് രാമസിംഹന്‍ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

‘ബിജെപിക്ക് എറ്റവും കൂടുതല്‍ വോട്ട് നേടി നല്‍കിയ വ്യക്തിയാണ് സുരേഷ് ഗോപി. തൃശൂരില്‍ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാന്‍ ഒരു വര്‍ഷം കൊടുത്തിരുന്നെങ്കില്‍ ജയിച്ച് എംഎല്‍എയോ എംപിയോ ആകുമായിരുന്നു. അവസരം കൊടുക്കണം. അദ്ദേഹത്തെ ഞങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. നല്ല വിശ്വാസമുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കും.’ രാമസിംഹൻ പറഞ്ഞു.

അതേസമയം, രാജ്യസഭ കാലാവധി അവസാനിച്ചതിനു ശേഷം പൊതുരംഗത്ത് സജീവമല്ല സുരേഷ് ഗോപി. പാര്‍ട്ടി രംഗത്ത് സജീവമാകാന്‍ സുരേഷ് ഗോപിയോട് കേന്ദ്രം നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സുപ്രധാന ചുമതല നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button