KottayamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യ്ക്ക് പീ​ഡനം : മൂ​ന്നു​പേർ അറസ്റ്റിൽ

കോ​രു​ത്തോ​ട് കു​ഴി​മാ​വ് അ​രീ​ക്ക​ത്ത​റ വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ (68), കോ​രു​ത്തോ​ട് വ​യ​ലേ​റ്റു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷി​ബു (38), കോ​രു​ത്തോ​ട് വാ​ഴ​ക്കാ​ലാ​യി​ൽ വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ (40) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ പൊ​ലീ​സ് പിടിയിൽ. കോ​രു​ത്തോ​ട് കു​ഴി​മാ​വ് അ​രീ​ക്ക​ത്ത​റ വീ​ട്ടി​ൽ ശ​ശി​ധ​ര​ൻ (68), കോ​രു​ത്തോ​ട് വ​യ​ലേ​റ്റു​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷി​ബു (38), കോ​രു​ത്തോ​ട് വാ​ഴ​ക്കാ​ലാ​യി​ൽ വീ​ട്ടി​ൽ മ​ണി​ക്കു​ട്ട​ൻ (40) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​രു​മാ​റ്റ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ ചൈ​ൽ​ഡ് ലൈ​നിൽ വിവരം അറിയിക്കുകയായിരുന്നു. ​ചൈ​ൽ​ഡ് ലൈ​ൻ അധികൃതർ കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കു​ക​യും തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി പീ​ഡ​ന​വി​വ​രം പു​റ​ത്തു​പ​റ​യു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന്, മു​ണ്ട​ക്ക​യം പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഷി​ബു, മ​ണി​ക്കു​ട്ട​ൻ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഒ​ളി​വി​ൽ പോയ ശ​ശി​ധ​ര​നെ അ​ന്വേ​ഷ​ണ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്നാണ് പി​ടി​കൂ​ടിയത്.

Read Also : ‘എന്നെ ചതിച്ച നിനക്ക് കര്‍ത്താവ് മറുപടി തരും’: ബലാത്സംഗക്കേസിലെ സാക്ഷിക്ക് എല്‍ദോസിന്റെ മെസ്സേജ്

മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ എ. ​ഷൈ​ൻ കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ ശ​ര​ത്ച​ന്ദ്ര​ൻ, എ.​ജെ. ജോ​ൺ​സ​ൺ, ബി. ​ശ്രീ​ജി​ത്ത്, ര​ഞ്ജി​ത്ത് എ​സ്. നാ​യ​ർ, പി.​ടി. ര​ഞ്ജി​ത്ത്, റോ​ബി​ൻ തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button