Kallanum Bhagavathiyum
MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് പതിനഞ്ചുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി: 3 പേർ റിമാൻഡിൽ

മലപ്പുറം: വേങ്ങരയില്‍ പതിനഞ്ചുകാരനെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 3 പേർ റിമാൻഡിൽ. വ്യത്യസ്തമായ 2 കേസുകളിലായിട്ടാണ് 3 പേരെ റിമാൻഡ് ചെയ്തത്. ഇല്ലിക്കല്‍ സെയ്തലവി (60), കോയാമു (60), അബ്ദുല്‍ഖാദര്‍ (50) എന്നിവരെ വേങ്ങര പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. 2022 ജൂണ്‍മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആദ്യം ജൂണിലും പിന്നീട് പലതവണയും കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. സ്‌കൂള്‍ ബസില്‍ കയറാന്‍ കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും അശ്ലീലവീഡിയോ കാണിച്ചുവെന്നുമാണ് ആദ്യത്തെ കേസ്. ഇതേ കുട്ടിയെ അബ്ദുല്‍ഖാദര്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നതാണ് മറ്റൊരു കേസ്. വേങ്ങര പൊലീസ് ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

shortlink

Related Articles

Post Your Comments


Back to top button