COVID 19Latest NewsKeralaNews

‘സ്‌കൂളിന്റെ പേരിനൊപ്പം ഇനി ബോയ്സും ഗേൾസും വേണ്ട’: പുതിയ നിർദ്ദേശം

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളുടെ പേര് പരിഷ്‌കരിക്കാന്‍ നിർദ്ദേശം. ജെന്‍ഡര്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികൾക്ക് പ്രവേശനമുള്ള സ്‌കൂളുകളുടെ പേരിനൊപ്പമുള്ള ബോയ്‌സ്, ഗേള്‍സ് എന്നത് ഒഴിവാക്കാൻ നിർദ്ദേശം. പേരിനൊപ്പം ഇനി ബോയ്സും ഗേൾസും ചേര്‍ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

മുമ്പ് ബേയ്‌സ്, ഗേള്‍സ് സ്‌കൂളുകളായിരുന്നവ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളായതോടെ 11,12 ക്ലാസുകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കുന്നുണ്ട്. ജനറല്‍ വിഭാഗത്തില്‍ വരുന്ന സ്‌കൂളുകളുടെ പേരിനൊപ്പം ബോയ്‌സ്, ഗേള്‍സ് എന്ന് ഉപയോഗിക്കുന്നത് കുട്ടികള്‍ക്ക് കടുത്ത മാനസിക വിഷമം സൃഷ്ടിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പേര് പരിഷ്‌കരിക്കാന്‍ തീരുമാനമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button