CinemaLatest NewsNewsIndiaEntertainmentKollywoodMovie Gossips

വാടക ഗർഭധാരണം: നടപടിയെടുക്കാനാവില്ല, വിവാഹം രജിസ്റ്റർ ചെയ്തത് ആറുവര്‍ഷം മുന്‍പ്, വെളിപ്പെടുത്തലുമായി നയൻതാര

ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ അമ്മയായതിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് ദക്ഷിണേന്ത്യൻ നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും. ആറു വർഷം മുൻപ് തങ്ങളുടെ വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തെളിവിനായി വിവാഹ റജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ആറു വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ല, എന്നാൽ, വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായ വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസന്‍സല്ല: മറുപടിയുമായി അന്‍ഷിത

ഇതിന് പിന്നാലെയാണ്, ഇക്കാര്യം ചൂണ്ടികാണിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വാടക ഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്. ചെന്നൈയിലെ വധ്യതാ ക്ലിനിക്കിൽ വച്ചാണ് പ്രസവം നടന്നതെന്നും ദുബൈയിൽ താമസിക്കുന്ന മലയാളിയാണ് വാടക ഗർഭം ധരിച്ചതെന്നുമുള്ള വിവരങ്ങൾ നേരത്തെ പുറത്തായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button