KeralaLatest NewsNews

കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക​ മ​ണ​ൽ ക​ട​ത്ത്: ലോ​റി​ക​ളും മ​ണ്ണു​മാ​ന്തി​ക​ളും ത​ട​ഞ്ഞു

മാ​രാ​രി​ക്കു​ളം: ക​ല​വൂ​ർ എ​ക്സ​ൽ ഗ്ലാ​സ് ഫാ​ക്ട​റി കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ വ്യാ​പ​ക​മാ​യി മ​ണ​ൽ ക​ട​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​റി​ക​ളും മ​ണ്ണു​മാ​ന്തി​ക​ളും ത​ട​ഞ്ഞു. ഫാ​ക്ട​റി​യി​ലെ കെ​ട്ടി​ട​ങ്ങ​ളും യ​ന്ത്ര​സാ​മ​ഗ്രി​ക​ളും ലേ​ലം പി​ടി​ച്ച​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടോ​റ​സ് ലോ​റി​ക​ളി​ലാ​യി വ​ൻ​തോ​തി​ൽ മ​ണ​ൽ ക​ട​ത്തു​ന്ന​താ​ പരാതി ലഭിച്ചിരുന്നെന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.പി സം​ഗീ​ത പ​റ​ഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ തുടര്‍ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കാ​ൻ തഹസിൽ​ദാ​ർ നിര്‍ദ്ദേശം ന​ൽ​കി.

മ​ണ​ൽ ക​ട​ത്ത് ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് എ.ഡി.എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത റ​വ​ന്യൂ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. എ.ഡി.എം സ​ന്തോ​ഷ് കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ വി.സി ജ​യ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി. ഭൂ​നി​ര​പ്പി​ൽ​ നി​ന്ന്​ വ​ള​രെ ആ​ഴ​ത്തി​ൽ മ​ണ​ൽ കു​ഴി​ച്ച​താ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും ക​ല​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​രാ​റു​കാ​ര​നെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി യോ​ഗം ചേ​രു​വാ​നും തീ​രു​മാ​നിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button