ThiruvananthapuramKeralaNattuvarthaLatest NewsNews

‘പറഞ്ഞത് കുട്ടിക്കാലത്ത് കേട്ട കഥ, വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു’: വിവാദ പരാമര്‍ശം പിന്‍വലിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ അധിക്ഷേപിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കുട്ടിക്കാലത്ത് കേട്ട കഥ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും സുധാകരന്‍ പറഞ്ഞു. തന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ യാതൊരു വിധ ദുരുദ്ദേശ്യവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് എതിരെ ‘ട്രെയിനി’ പരാമര്‍ശം നടത്തിയിട്ടില്ലെന്നും തരൂരിന് പരിചയക്കുറവ് ഉണ്ടെന്നാണ് പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. മുസ്ലിം ലീഗ് മുന്നണി വിട്ടുപോയാല്‍ കുഴപ്പമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

നരബലി കേസ്: കണ്ടെടുത്ത മൃതദേഹത്തിൽ വൃക്കയും കരളും ഇല്ല, അവയവങ്ങൾ വിറ്റതോ?

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്, ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് തെക്കന്‍ കേരളത്തെ അവഹേളിക്കുന്ന തരത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം. തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കള്‍ തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് മറുപടിയായാണ് സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്.

സുധാകരന്റെ വാക്കുകള്‍ ഇങ്ങനെ;

ഹിന്ദുക്കളെക്കുറിച്ചും അവരുടെ വിവാഹത്തെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയ ഷൗക്കത്ത് അലിക്ക് എതിരെ കേസ്

‘ചരിത്രപരമായി തന്നെയുണ്ട്. ഞാന്‍ ഒരു കഥ പറയട്ടെ. സീതയെ വീണ്ടെടുക്കാന്‍ രാമന്‍ ലങ്കയില്‍ പോയല്ലോ. സൈന്യവുമായി പോയി യുദ്ധം ചെയ്ത് രാവണനെ വധിച്ചിട്ടാണ് ലങ്കയില്‍ തടവുകാരിയായിരുന്ന സീതയെ കൂട്ടി പുഷ്പക വിമാനത്തില്‍ തിരിച്ചുവരുന്നത്. തെക്കുഭാഗത്ത് കടലിന്റെ തീരത്ത് കയറുന്ന സമയത്ത് ലക്ഷ്മണന്റെ മനസില്‍ ഒരു ചിന്ത. ചേട്ടനെ തട്ടി താഴെയിട്ടിട്ട് ചേച്ചിയെ സ്വന്തമാക്കിയാലോ എന്ന്. ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിച്ച് ചിന്തിച്ച് കഴിയുമ്പോഴെക്ക് തൃശൂരില്‍ എത്തിപ്പോയി. ഞാന്‍ എന്തുമോശമാണ് ചിന്തിച്ചത്?. എന്റെ ചേട്ടനെയും ചേച്ചിയെയും കുറിച്ച് ചിന്തിച്ചത് മോശമായിപ്പോയല്ലോ. ഈസമയത്ത് ലക്ഷ്മണനെ നോക്കി രാമന്‍ പറഞ്ഞു. അനിയാ, മനസില്‍ പോയതെല്ലാം ഞാന്‍ വായിച്ചു. അത് നിന്റെ കുഴപ്പമല്ല, കടന്നുവന്ന മണ്ണിന്റെ കുഴപ്പമാണ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button